ആലുവ മണപ്പുറം റോഡില്‍ എസ്പിയുടെ ക്യാമ്പ് ഓഫീസിന് സമീപം പൊലീസിന്റെ അനാസ്ഥമൂലം ഒരേ സ്ഥലത്ത് രണ്ട് തവണ മോഷണശ്രമം നടന്നതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം.
ആദ്യഘട്ടത്തില്‍ പ്രദേശത്തെ ഐഎക്സ്ഐഎന്‍ ഓഫീസിലാണ് അന്യസംസ്ഥാനക്കാരനായ മോഷ്ടാവ് അതിക്രമിച്ചു കയറിയത്. കമ്പിപ്പാര ഉപയോഗിച്ച് പിന്‍വാതിലും ജനലുകളും തകര്‍ത്താണ് ഇയാള്‍ അകത്തു കടന്നത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും, പൊലീസ് കസ്റ്റഡിയിലെടുക്കാതെ ഇയാളെ വിട്ടയച്ചുവെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. ആദ്യ സംഭവത്തിന് ശേഷം പുലര്‍ച്ചെ നാല് മണിയോടെ ഇതേ മോഷ്ടാവ് സമീപത്തെ വീടുകളിലൊന്നില്‍ വീണ്ടും മോഷണശ്രമം നടത്തി.
വീട്ടുകാര്‍ ഉണര്‍ന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വീണ്ടും പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു.
പൊലീസിന്റെ നടപടിക്കെതിരെ പ്രദേശവാസികളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയം ജനപ്രതിനിധികള്‍ റൂറല്‍ എസ്പിയെ ധരിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

