പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരി മരിച്ചു
കോട്ടയം∙ പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.
Also Read
ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം.
വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

