മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ ശ്രദ്ധ നേടിയ ‘തുടക്കം’ സിനിമയുടെ ടെലിവിഷൻ പ്രീമിയർ തീയതി പ്രഖ്യാപിച്ചു. നവംബർ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചിത്രം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും.
സെപ്റ്റംബർ 18ന് ചിത്രം ഒടിടിയിൽ എത്തിയിരുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിൽ 50 കോടി രൂപയുടെ ഗ്രാസ് കളക്ഷൻ നേടിയിരുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ചിത്രത്തിലെ കൗതുകങ്ങൾ ഒരു കുടുംബ ചിത്രത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല.
സിനിമയിലെ മോഹൻലാലിന്റെ അതിഥി വേഷവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീത സംവിധാനവും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ് എന്നിവരാണ് അണിയറപ്രവർത്തകർ.
ഇതിനിടയിൽ വിസ്മയയുടെ രണ്ടാമത്തെ സിനിമയും ഇതിനോടകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ‘ലൂക്ക’യിലൂടെ ശ്രദ്ധേയനായ അരുൺ ബോസാണ് ഈ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

