പാട്ടും ഡാന്‍സുമായി ‘ന്യൂജെൻ ആരാധന’, ഇൻസ്റ്റഗ്രാമിൽ വൈറൽ; ജോൺ ജെബരാജ് പീഡിപ്പിച്ചത് മാതാപിതാക്കളില്ലാത്ത 17കാരിയെ
കോയമ്പത്തൂർ ∙ പോക്സോ കേസിൽ പിടിയിലായ പാസ്റ്റർ ജോൺ ജെബരാജ് (37) യുട്യൂബിലും ഇൻസ്റ്റഗ്രാമിലും വൈറൽ താരം. കോയമ്പത്തൂർ സിറ്റി സെൻട്രൽ വനിതാ പൊലീസ് പോക്സോ കേസ് ചുമത്തിയതിനെ തുടർന്ന് ഇയാൾ മൂന്നാറിലെ കോട്ടേജിൽ കുറച്ച് കാലമായി ഒളിവിലായിരുന്നു.
കുടുംബത്തോടൊപ്പമാണ് ജോൺ ഒളിവിൽ കഴിഞ്ഞിരുന്നത്. തുടർന്ന് ഇന്നലെ ഇൻസ്പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കോട്ടേജിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോയമ്പത്തൂരിൽ ‘കിങ് ജനറേഷൻ ചർച്ച്’ എന്ന പ്രാർഥനാ ഗ്രൂപ്പിലെ പാസ്റ്ററായിരുന്നു ജോൺ. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ഫോളോവേഴ്സും പ്രതിക്ക് ഉണ്ടായിരുന്നു.
ന്യൂജെൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി. പാട്ടു ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആരാധന ശുശ്രൂഷകളുടെ വിഡിയോകളും ഇയാൾ പങ്കിടാറുണ്ട്.
Also Read
2024 മേയ് 21നു ജിഎൻ മിൽസിലെ വീട്ടിൽ നടത്തിയ ചടങ്ങിനിടെ, മാതാപിതാക്കൾ ഇല്ലാത്ത 17 വയസ്സുകാരിയെയും ഇവരുടെ അയൽവാസിയായ 14 വയസ്സുകാരിയെയും പീഡിപ്പിച്ചെന്നാണു ജോണിനെതിരായ പരാതി. സംഭവം നടന്നതിനുശേഷം 11 മാസമായി ജോൺ കോയമ്പത്തൂരിലേക്കു വരാറില്ലായിരുന്നു.
ഇരയായ 14 വയസ്സുകാരി ബന്ധുക്കളെ അറിയിച്ചതിനെ തുടർന്നാണു രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

