ഡൽഹിയിൽ നടന്ന സമരത്തിനിടെ സിജെപി ആര്‍എസ്എസ് പദ്ധതിയാണെന്ന് പരാമർശിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം നേതാവ് ഡോ. പി സരിൻ രംഗത്ത്.
തന്റേത് നാക്കുപിഴയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് സരിന്റെ ഭാഗത്തുനിന്ന് ഈ പരാമർശമുണ്ടായത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവയ്ക്കുന്നതിനിടയിലാണ് തനിക്ക് പിഴവ് സംഭവിച്ചതെന്ന് ഡോ. പി സരിൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സിജെപി എന്നത് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെടുന്ന യുവജന പ്രസ്ഥാനമാണെന്നും, അതിനെക്കുറിച്ച് നിരുത്തരവാദപരമായ രീതിയിൽ രാഷ്ട്രീയ പ്രസ്താവന നടത്തിയത് അനുചിതമാണെന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കുറിച്ചു. ഡോ.
പി സരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: “ഇന്ന് ഡല്‍ഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോള്‍ CJPയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാര്‍ടിയുടേതല്ല എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.എന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലര്‍ത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി CJPയും ഇന്ന് അവിടെ മാര്‍ച്ചില്‍ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.‘CJP ആര്‍എസ്എസിന്റെ പദ്ധതിയാണ്’ എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാന്‍ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാല്‍, ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിഞ്ഞത്.അച്ചടക്കമുള്ള ഒരു പാര്‍ടി അംഗം എന്ന നിലയില്‍ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു.
അതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്‍ത്തും നിരുത്തരവാദപരമായ നിലയില്‍ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില്‍ തിരിച്ചറിയുന്നു.രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്ന മുഴുവന്‍ സമരസഖാക്കള്‍ക്കും അഭിവാദ്യങ്ങള്‍.തെറ്റുകള്‍ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കള്‍ക്ക് നന്ദി.ലാല്‍സലാം”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

