മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്ത്യാസഖ്യത്തിന്റെ യോഗം ഇന്ന് ദില്ലിയിൽ ചേരും. സമരം തെരുവിൽ തുടരണോ അതോ നിയമപരമായ മാർഗ്ഗങ്ങളിലൂടെ കോടതിയെ സമീപിക്കണോ എന്ന കാര്യത്തിൽ യോഗം അന്തിമ തീരുമാനമെടുക്കും.
ഇതിനിടയിൽ, വിവിധ നേതാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വൈകിട്ട് 4 മണിക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ചായസൽക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് ദില്ലിയിലെത്തും.
കൂടാതെ എപി അനില്‍കുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ധിഖ്, റോജി എം ജോണ്‍ തുടങ്ങിയ നേതാക്കളും ദില്ലിയിൽ സന്നിഹിതരാകും. കേരളത്തിൽ നിന്നും പരമാവധി നേതാക്കൾ ഈ ദില്ലി പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് ഓൺലൈനായി ചേർന്ന കെപിസിസി ഭാരവാഹി യോഗം കർശന നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എസ്ഐആര്‍ സമരവിഷയങ്ങൾ അല്ലാതെ മറ്റ് യാതൊരുവിധ വിഷയങ്ങളും നിലവിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വം യോഗത്തിൽ നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

