കോഴിക്കോട്: സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി ശക്തമായ വിമർശനവുമായി രംഗത്ത്. ഔദ്യോഗിക റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കാനോ സ്വന്തം വീഴ്ചകൾ തുറന്നുപറയാനോ തയ്യാറായിട്ടില്ലെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മാത്രം തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളുടെ പേരുകൾ വ്യക്തമായി പരാമർശിക്കാതെ, സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകളെക്കുറിച്ചുള്ള അവ്യക്തമായ പൊതു പരാമർശങ്ങൾ മാത്രമാണ് കരട് റിപ്പോർട്ടിലുള്ളത്.
തെറ്റ് തിരുത്തൽ നിർദ്ദേശങ്ങൾ തികച്ചും അപര്യാപ്തമാണെന്നും യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇന്നത്തെ ചർച്ചാ ഘട്ടത്തിൽ അഞ്ച് ജില്ലകളിൽ നിന്നുള്ള സമിതി അംഗങ്ങളാണ് പങ്കെടുത്തത്.
ഇതിലാണ് കരട് റിപ്പോർട്ടിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കണ്ണൂർ ഘടകം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. നിലവിലുള്ള ചർച്ചകൾ പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

