ശ്രീനഗറില്‍ നടന്ന കേരളവും ജമ്മു കശ്മീരും തമ്മിലുള്ള ത്രിദിന പരിശീലന മത്സരം സമനിലയില്‍ പിരിഞ്ഞു. രണ്ടാം ഇന്നിങ്സില്‍ കശ്മീര്‍ ഒന്‍പത് വിക്കറ്റിന് 114 റണ്‍സെടുത്ത് നില്‍ക്കെയാണ് മത്സരം അവസാനിപ്പിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കശ്മീര്‍ ഒന്നാം ഇന്നിങ്സില്‍ 269 റണ്‍സാണ് സ്വന്തമാക്കിയത്. കശ്മീര്‍ നിരയില്‍ 90 റണ്‍സെടുത്ത കവല്‍പ്രീത് സിങ്ങും 51 റണ്‍സെടുത്ത മുസൈഫ് അജാസുമാണ് ആദ്യ ഇന്നിങ്സില്‍ മികച്ച പ്രകടനം പുറത്തെടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 192 റണ്‍സിന് അവസാനിച്ചു. ഇതോടെ കശ്മീര്‍ 77 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി.
കേരളത്തിനു വേണ്ടി സച്ചിന് ബേബി അര്‍ദ്ധ സെഞ്ച്വറി നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. 53 റണ്‍സാണ് താരം നേടിയത്.
കൂടാതെ അഭിഷേക് നായര്‍ 31 റണ്‍സും മുഹമ്മദ് അസറുദ്ദീന് 29 റണ്‍സും വിഷ്ണു വിനോദ് 28 റണ്‍സും സംഭാവന ചെയ്തു. ആറ് വിക്കറ്റിന് 190 റണ്‍സ് എന്ന ഭേദപ്പെട്ട
നിലയിലായിരുന്ന കേരളത്തിന്റെ വാലറ്റം പെട്ടെന്ന് തകര്‍ന്നടിയുകയായിരുന്നു. കശ്മീരിന്റെ ബൗളിങ് നിരയില്‍ ഉമര്‍ നസീര്‍ നാലും സുനില്‍ കുമാര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി കേരളത്തിന്റെ ബാറ്റിങ് നിരയെ തകര്‍ത്തു.
കേരളത്തിന്റെ ബോളിങ് നിരയില്‍ ഒന്നാം ഇന്നിങ്സില്‍ അഭിജിത് പ്രവീണ്‍ നാലും അഖിന് സത്താര്‍ മൂന്നും വിക്കറ്റുകള്‍ വീതം വീഴ്ത്തി തിളങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സിനായി ഇറങ്ങിയ കശ്മീരിന്റെ ബാറ്റിങ് നിരയ്ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല.
33 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പരസ് ദോഗ്രയാണ് കശ്മീരിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍. കേരളത്തിനു വേണ്ടി രണ്ടാം ഇന്നിങ്സില്‍ മികച്ച പന്തേറിലൂടെ അഖിന് സത്താര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ഇതോടെ രണ്ട് ഇന്നിങ്സുകളിലുമായി താരം ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. കൂടാതെ ഇബ്നുള്‍ അഫ്താബും അനുരാജും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി മികച്ച പിന്തുണ നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

