മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി സിജെപി സ്ഥാപകൻ രംഗത്ത്. താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നുവെന്ന രീതിയിലുള്ള ഒരു വ്യാജ കത്ത് സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് അഭിജിത് ദീപ്കെ സർക്കാരിനെതിരെ ആക്ഷേപഹാസ്യവുമായി എത്തിയത്.
ബാലഘട്ട് ജില്ലയിലുണ്ടായ ശിശുമരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് താൻ പദവി ഒഴിയുന്നതെന്നാണ് ഈ കത്തിലുള്ളത്. മധ്യപ്രദേശ് സർക്കാരിന്റെ വ്യാജ ലെറ്റർഹെഡ് ഉപയോഗിച്ചാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
മുൻപ് ബാലഘട്ടിലെത്തി അവിടത്തെ ചികിത്സാ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തിയ അഭിജിത് ദീപ്കെ, ശിശുമരണങ്ങളുടെ పూర్తి ഉത്തരവാദിത്തം ഭരണകൂടം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുട്ടികളുടെ മരണം വെച്ച് രാഷ്ട്രീയം കളിക്കാൻ വന്നതാണെന്ന് ആരോപിച്ച് പ്രദേശത്തെ ഒരു ഇൻഫ്ലുവൻസർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു.
സന്ദർശനത്തിന് ശേഷം മടങ്ങാൻ വാഹനത്തിൽ കയറുന്ന വേളയിൽ മൈക്കുമായി എത്തിയ ഇവർ, കുട്ടികളുടെ മരണം വെച്ച് രാഷ്ട്രീയം കളിക്കുകയല്ലേ എന്ന് ചോദ്യം ഉന്നയിച്ചിരുന്നു. ഈ സംഭവത്തിലുള്ള പ്രതിഷേധമായാണ് അദ്ദേഹം ഇപ്പോൾ ഈ വ്യത്യസ്തമായ രാജിപ്രഖ്യാപനം നടത്തിയിരിക്കുന്നത്.
വ്യാജ ലെറ്റർഹെഡിൽ പങ്കുവെച്ച കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്: “ബഹുമാനപ്പെട്ട സർ, ബാലഘട്ടിലെ ഗോത്രവർഗ വിഭാഗത്തിൽപെട്ട
മുപ്പതിലധികം കുട്ടികൾ മരിച്ചതിനുശേഷം ഈ കസേരയിൽ തുടരാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല. മുഖ്യമന്ത്രി എന്ന നിലയിൽ അവർക്ക് ആവശ്യമായ സമയബന്ധിതമായ വൈദ്യസഹായവും പിന്തുണയും നൽകുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.
ആ ജീവനുകളിൽ പലതും ഒരുപക്ഷേ, എനിക്ക് രക്ഷിക്കാനാകുമായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് എനിക്ക് ഒളിച്ചോടാനാവില്ല.
മരണത്തിനു ശേഷമുള്ള നമ്മുടെ അനുകമ്പയില്ലായ്മ ലജ്ജാവഹമാണ്. നഷ്ടപരിഹാരമായി വെറും രണ്ട് ലക്ഷം രൂപയാണ് മരിച്ച കുട്ടികളുടെ കുടുംബത്തിനു പ്രഖ്യാപിച്ചത്.
അവർ പ്രതിഷേധിച്ചതിനാൽ അതു നാല് ലക്ഷമാക്കി ഉയർത്തി. ഇതു മന്ത്രിമാരുടെയോ എംഎൽഎമാരുടെയോ മക്കളായിരുന്നെങ്കിൽ നാലു ലക്ഷം മതിയാവുമായിരുന്നോ? ഗോത്രവിഭാഗത്തിൽ പെട്ട
കുട്ടികളുടെ ജീവന് ഇത്ര മൂല്യമേ നമ്മൾ നൽകുന്നുള്ളൂ എന്നാണ് ഇതിൽനിന്നു തിരിച്ചറിഞ്ഞത്. ഇത്ര വലിയ ദുരന്തം നടന്നിട്ടും ആരോഗ്യപ്രവർത്തകരെ ഉത്തരവാദികളാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.
ഏറ്റവും ഉയർന്ന തലത്തിൽ ഉള്ളവർ പോലും പാവപ്പെട്ട ഈ കുട്ടികളുടെ മരണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്.
ആരോഗ്യമേഖലയ്ക്കുമപ്പുറം ഞങ്ങൾ പരാജയപ്പെട്ടു. വിശ്വഗുരു എന്നറിയപ്പെടുന്ന നമ്മുടെ ബഹുമാനപ്പെട്ട
പ്രധാനമന്ത്രി ഹർ ഘർ നൽ യോജന വഴി എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിച്ചെന്നു പ്രഖ്യാപിച്ചതാണ്. എന്നാൽ ബാലഘട്ടിലുള്ള ഗോത്രകുടുംബങ്ങൾ അവരുടെ ആരോഗ്യം അപകടത്തിലാക്കി കുടിക്കാൻയായി ഇപ്പോഴും നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്.
വിദ്യാഭ്യാസമേഖലയും ഇതുപോലെ പ്രശ്നത്തിലാണ്. കാലിത്തൊഴുത്തുകളെക്കാൾ മോശം അവസ്ഥയിലാണ് സ്കൂളുകൾ.
ബാലഘട്ടിലെ ഒരു ഗ്രാമത്തിൽ അങ്കണവാടി മുതൽ അഞ്ചാം ക്ലാസുവരെ 75 കുട്ടികളുണ്ട്. ഇവർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നല്ലൊരു സ്കൂൾ കെട്ടിടം നൽകുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു.
ഇന്ന് ഞാൻ ലജ്ജയോടെ തല കുനിക്കുകയാണ്. 2001 മുതൽ തുടർച്ചയായി 21 വർഷം ബിജെപി സംസ്ഥാനം ഭരിച്ചിട്ടും ഇവിടുത്തെ ഗോത്രസമുദായങ്ങൾക്ക് കുടിവെള്ളം, ചികിത്സാസൗകര്യം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നീ അടിസ്ഥാന അവകാശങ്ങൾ നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല.
ഗോത്രവിഭാഗത്തിന്റെ കാര്യത്തിൽ എന്റെ സർക്കാരിന്റെ കൂടുതൽ പരാജയങ്ങൾ തുറന്നുകാട്ടുന്നു. ബാലഘട്ടിലെ മാത്രമല്ല, മുഴുവൻ സംസ്ഥാനത്തെയും ഗോത്രവിഭാഗത്തിൽപെട്ടവർക്കായി എനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല.
ഇത്രയധികം കുട്ടികളുടെ മരണത്തിനുശേഷം ഈ കസേരയിൽ തുടരാൻ എനിക്കർഹതയില്ല. അതിനാൽ മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തിൽനിന്ന് ഞാൻ രാജിവെക്കുന്നു.
മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാൻ എനിക്കൊരവസരം തന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അഥവാ വിശ്വഗുരുവിന് നന്ദി അറിയിക്കുന്നു.” ഇങ്ങനെയാണ് ആക്ഷേപഹാസ്യ കത്ത് അവസാനിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

