കോഴിക്കോട്: തെറ്റുകൾ തിരുത്തി മുന്നോട്ടുപോവുക എന്ന ലക്ഷ്യത്തോടെയുള്ള സിപിഐഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. യോഗത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജനറൽ സെക്രട്ടറി എം എ ബേബി നിർവഹിച്ചു.
ഒട്ടേറെ ശരികൾ നടപ്പിലാക്കുമ്പോൾ ചില വീഴ്ചകൾ സ്വാഭാവികമാണെന്നും, അവ തുറന്നുപറഞ്ഞ് പരിഹരിക്കാൻ പാർട്ടി തയ്യാറാകുമെന്നും ഉദ്ഘാടന പ്രസംഗവേളയിൽ അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ സുപ്രധാന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിവിധ ഘട്ടങ്ങളിലായി 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പാർട്ടിയുടെ ചരിത്രവഴികളും പാരമ്പര്യവും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു എം എ ബേബിയുടെ ഉദ്ഘാടന പ്രസംഗം. “നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന” എന്ന പ്രശസ്തമായ കവിതാഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹം യോഗ നടപടികൾക്ക് തുടക്കം കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

