മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. ഇഡിയുടെ ലക്ഷ്യം പാർട്ടിയെക്കൂടിയാണെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മുഖ്യമന്ത്േക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ഇഡി നടപടികളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് വിശാല സംസ്ഥാന സമിതി യോഗത്തിൽ അദ്ദേഹം സൂചന നൽകി. സിപിഎമ്മിന് സമാനമായ വ്യക്തത സിപിഐക്കും ഇടതുമുന്നണിക്കും ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, സിപിഐയുടെ മൗനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടി നൽകി.
സിപിഐക്ക് എന്തുകൊണ്ട് ഈ വ്യക്തത ഉണ്ടാകുന്നില്ലെന്ന് അവർ തന്നെ വിശദീകരിക്കണമെന്നും, എങ്കിലും ഇഡിയെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന നിലപാടിലാണ് അവരുള്ളതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ഇഡിയുടെ കത്തിനെതിരെ വിശാല സംസ്ഥാന സമിതി പ്രമേയം പാസാക്കേണ്ടതുണ്ടോ എന്നകാര്യവും പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇഡിയുടെ കത്ത് നിയമപരമായി പരിശോധിച്ചാൽ മതിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ മന്ത്രി പി രാജീവ് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് ദേശീയതലത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിലപാടെടുക്കുമ്പോഴാണ്, ഇതിന് വിരുദ്ധമായി സതീശൻ നിലപാടെടുക്കുന്നത് എന്ന് അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന വിശാല സംസ്ഥാന സമിതിയിലാണ് ഇഡി നീക്കങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ നൽകാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

