ഭാഷാ അടിസ്ഥാനത്തിൽ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് ഏഴ് പതിറ്റാണ്ട് പൂർത്തിയാകുന്നു. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷങ്ങൾക്കുണ്ട്.
സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. തലസ്ഥാനത്തെ ആഘോഷ പരിപാടികളുടെ ഭാഗമായി മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികൾക്കാണ് തുടക്കമാകുന്നത്.
ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ വച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കും. കൂടാതെ, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ.
ജേക്കബിനെയും ചടങ്ങിൽ വിശിഷ്ടമായി ആദരിക്കുന്നതാണ്. ഇതോടൊപ്പം നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനം രാവിലെ 9:15-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ആഘോഷങ്ങൾക്ക് കൂടുതൽ മധുരം പകർന്ന് 2026ലേക്കുള്ള മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്ന് നടക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

