ഹൈദരാബാദിലെ NALSAR നിയമ സർവകലാശാലയിൽ നിന്ന് 2026-ൽ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അഭിഭാഷകനായി ചേർക്കരുതെന്ന് എല്ലാ സംസ്ഥാന ബാർ കൗൺസിലുകളോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിനെതിരെ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇതുമായി ബന്ധപ്പെട്ട് കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതുവരെ 2026-ൽ NALSAR-ൽ നിന്ന് നിയമ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയെയും അഭിഭാഷകനായി രജിസ്റ്റർ ചെയ്യരുതെന്ന് ബിസിഐ ചെയർപേഴ്സൺ മനൻ കുമാർ മിശ്ര വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ എൻഎൽസാർ കോൺവൊക്കേഷൻ പങ്കാളിത്തത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകിയവരെക്കുറിച്ച് സമിതി റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഈ വിഷയത്തിലുള്ള അന്തിമ തീരുമാനം ഓഗസ്റ്റ് 19-ന് ഉണ്ടാകുമെന്ന് BCI വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എടുത്ത നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് CJP അറിയിച്ചു.
ബാർ കൗൺസിൽ ഓഫീസിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും അധ്യക്ഷനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

