ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദി ബി.ജെ.പി പ്രവർത്തകർ ‘ഹോമം’ നടത്തി ശുദ്ധീകരിച്ച നടപടിയിൽ രൂക്ഷപ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹവും ലജ്ജാകരവുമാണെന്ന് മുഖ്യമന്ത്രി വി.
ഡി. സതീശൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ജനാധിപത്യ മൂല്യങ്ങളുടെയും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും പരസ്യമായ ലംഘനമാണ് ഈ സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട
ആളായതുകൊണ്ടാണ് താൻ സംസാരിച്ച വേദി ശുദ്ധീകരിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ ജയിലിലടയ്ക്കണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ദളിത് സമൂഹത്തിന്റെ കൂടി ത്യാഗവും പോരാട്ടവുമാണ് നമ്മുടെ രാജ്യത്തെയും ജനാധിപത്യത്തെയും കെട്ടിപ്പടുത്തത്.
ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന ബി.ജെ.പിക്കും സംഘപരിവാറിനും അവരുടെ സംഭാവനകളെ തുടച്ചുനീക്കാൻ കഴിയില്ല. കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ജാതി അനാചാരങ്ങൾക്കും വിവേചനങ്ങൾക്കുമെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

