തമിഴ് സിനിമാ ലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ യുവനടന് അശോക് സെല്വൻ നായകനാകുന്ന പുതിയ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘അൻപില് അവൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ പ്രീതി മുകുന്ദന് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവാഗതനായ ആര് കാര്ത്തികേയന് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റിലിനൊപ്പം അണിയറപ്രവര്‍ത്തകര്‍ ടീസറും പുറത്തുവിട്ടിട്ടുണ്ട്.
നവ ദമ്പതികളുടെ ജീവിത സാഹചര്യങ്ങളും സംഭവങ്ങളും ആണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നാണ് ടീസര്‍ നല്കുന്ന സൂചന. സംവിധായകനായ ആര് കാര്ത്തികേയന്, നായകന് അശോക് സെല്വന്, വിഘ്നേശ് ശിവ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
‘പോര് തൊഴില്‍’, ‘കര’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ വിഘ്നേശ് രാജ, അശമീര അയപ്പന് എന്നിവര്‍ ചേര്‍ന്ന് അഡീഷണല്‍ സ്ക്രീൻ പ്ലേ തയ്യാറാക്കിയിരിക്കുന്നു. ചിത്രത്തില്‍ സാബുമോൻ അബ്ദുമസദ്, കതിര്‍ബാലു, മഹാ ഡെല്‍ഹി ഗണേഷ് തുടങ്ങിയ പ്രമുഖരും അണിനിരക്കുന്നുണ്ട്.
സംഗീത സംവിധാനവും ഗാനരചനയും നിര്‍വഹിക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ഗൗതം രാജേന്ദ്രന് ഛായാഗ്രഹണവും സെല്‍വ ആര് കെ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.
കല സംവിധാനം മണികണ്ഠൻ ശ്രീനിവാസനും, ആക്ഷന്‍ കൊറിയോഗ്രാഫി പീറ്റര്‍ ഹെയ്നും നിര്‍വഹിക്കുന്നു. അശോക് സെല്‍വനും അഭിനയ സെല്‍വവും ചേര്‍ന്ന് ഹാപ്പി ഹൈ പിക്ചേഴ്സിന്റെ ബാനറിലും, കെ കരുണാമൂര്‍ത്തി അയ്യങ്കരൻ ഇന്റര്‍നാഷണലിന്റെ ബാനറിലും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

