കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ മോഷണക്കേസിലെ തെളിവെടുപ്പിനിടെ അസാധാരണവും നാടകീയവുമായ സംഭവങ്ങൾ. മോഷണം നടന്ന വീട്ടിലേക്ക് തെളിവെടുപ്പിനായി എത്തിച്ച പ്രതിയാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച് പ്രതിഷേധിച്ചത്.
കേസിൽ കുറ്റാരോപിതനായ രാഹുൽ രാജ് ആണ് അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാകാതെ മുഖംമൂടി വാഹനത്തിനുള്ളിൽ തന്നെ ഇരുന്നത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ഇടപെടുകയും രാഹുലിനെ എടുത്തുയർത്തി വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
ഓഗസ്റ്റ് 10-ാം തിയ്യതിയാണ് പേരാമ്പ്രയിലെ ഒരു വീട്ടിൽ രാഹുൽ മോഷണത്തിനായി എത്തിയത്. വീട്ടിനുള്ളിൽ പ്രവേശിച്ച ഇയാൾ അലമാരകൾ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കുത്തിത്തുറന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാഹുലിനൊപ്പം ഉണ്ടായിരുന്ന മുസ്തഫയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് പന്തീരങ്കാവ് പൊലീസാണ് പ്രതിയുമായി തെളിവെടുപ്പിനായി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

