എന്‍എസ്എസ് ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി യാതൊരുവിധ ഇടപെടലുകളും നടത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ വ്യക്തമാക്കി. സംഘടനയോടും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരോടും അങ്ങേയറ്റത്തെ ബഹുമാനമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വത്തെയും ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ ബിജെപി സമീപിക്കൂ എന്നും അദ്ദേഹം ഉറപ്പുനല്‍കി. ജി സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വിശദീകരിച്ചു.
ഉപരാഷ്ട്രപതിയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ജി സുകുമാരന്‍ നായരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഈ പ്രതികരണം. പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍ താഴെ പറയുന്നവയാണ്: “എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.
സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി” എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല.
എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ശ്രീ ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു.” തനിക്ക് അദ്ദേഹവുമായി നല്ല വ്യക്തിബന്ധമാണുള്ളതെന്ന് വ്യക്തമാക്കിയ അധ്യക്ഷന്‍, കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്കുന്ന പിന്തുണയെയും പ്രശംസിച്ചു.
ലക്ഷക്കണക്കിന് വരുന്ന സമുദായാംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയെയും നേതൃത്വത്തെയും അതീവ ഉത്തരവാദിത്വത്തോടെ മാത്രമേ ബിജെപി സമീപിക്കുകയുള്ളൂവെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

