പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. ചികിത്സാ രേഖകൾ പരിശോധിക്കുന്നതിനായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മരിച്ച ദേവൻ ശൗര്യ എന്ന കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. കുട്ടിക്ക് നൽകിയ ജനറൽ അനസ്തേഷ്യയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
പരിയാരം മെഡിക്കൽ കോളജിൽ വെച്ച് നടത്തിയ പരിശോധനയിൽ, ശസ്ത്രക്രിയ നടത്തേണ്ടതായ യാതൊരു മുറിവോ പരിക്കോ കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. അനസ്തേഷ്യ നൽകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവുകൾ പരിശോധനയ്ക്ക് വിധേയമാക്കും.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

