ഗുരുവായൂർ കർണംകോട്ട് റെയിൽവേ ഗേറ്റിനു സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ രായമംഗലം പഞ്ചായത്ത് കുറുപ്പംപടി വായിക്കര ചിറ്റേത്ത് സി.എസ്.സുരേഷിനെ (55) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ചേലക്കര വില്ലടത്ത് 728/3 നമ്പർ വീട്ടിൽ താമസിച്ചിരുന്ന ദേവാമിയമ്മയുടെ മകൾ സന്താനവല്ലി (76) ആണ് മരിച്ചത്. ഏറെക്കാലമായി കൊല്ലം തട്ടാർക്കോണം കുളനാട് മകൻ മുരളീധരന്റെ വീട്ടിലായിരുന്നു ഇവർ താമസം.
ഒരാഴ്ച മുൻപ് ഭജനം ഇരിക്കുന്നതിനായി ഗുരുവായൂരിൽ എത്തിയ ഇവർ മേൽപുത്തൂർ ഓഡിറ്റോറിയ പരിസരത്തായിരുന്നു കഴിഞ്ഞിരുന്നത്. പെരുമ്പാവൂരിൽ ഐഎൻടിയുസി തൊഴിലാളിയായിരുന്ന സുരേഷ്, ജോലിസ്ഥലത്തുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഗുരുവായൂരിലെത്തി കൂലിപ്പണി ചെയ്തു വരികയായിരുന്നു.
കർണംകോട് റെയിൽവേ ഗേറ്റിനു സമീപമുള്ള വാടകക്കെട്ടിടത്തിലായിരുന്നു സുരേഷിന്റെ താമസം. സംഭവത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ 9-ാം തീയതി സന്താനവല്ലിയെ പരിചയപ്പെട്ട
സുരേഷ്, ഇവരെ സ്വന്തം താമസസ്ഥലത്തേക്ക് ക്ഷണിച്ചു. അവിടെ വെച്ച് വയോധിക ബോധരഹിതയായെന്നും, അവർ മരിച്ചുവെന്ന് തെറ്റിദ്ധരിച്ചാണ് കല്ലു കെട്ടി കിണറ്റിൽ താഴ്ത്തിയതെന്നുമാണ് സുരേഷ് പൊലീസിന് നൽകിയ മൊഴി.
കേസിലെ വഴിത്തിരിവ്
സംഭവത്തിന് ശേഷം 11-ാം തീയതി രാത്രി മദ്യലഹരിയിലായിരുന്ന സുരേഷ്, പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി അനിൽകുമാറിനോട് ഇക്കാര്യം വെളിപ്പെടുത്തി. വിവരം അറിഞ്ഞ ഉടൻ തന്നെ അനിൽകുമാർ പൊലീസിന്റെ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ്, അഗ്നിരക്ഷാസേനയുടെ സഹായത്തോടെ രാത്രി പതിനൊന്നരയോടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

