പാലക്കാട് വാണിയംകുളം പനയൂരിൽ നിന്നും ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്.
ഇവർ താമസിക്കുന്ന പനയൂരിലെ വീട് നിലവിൽ പൂട്ടിയിട്ട അവസ്ഥയിലാണ്.
ബന്ധുക്കൾ ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയും ഷൊർണൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവുകൾ തേടി പൊലീസ്
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഇവരുടെ ഉടമസ്ഥതയിലുള്ള പിക്കപ് വാൻ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഈ വാഹനത്തിൽ മൂന്നുപേരും യാത്ര തിരിച്ചതായാണ് പ്രാഥമിക നിഗമനം. ഇവരുടെ മൊബൈൽ ഫോണുകൾ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചതിൽ, അവസാനമായി ലൊക്കേഷൻ കാണിക്കുന്നത് വീട് സ്ഥിതിചെയ്യുന്ന പനയൂരിൽ തന്നെയാണ്. ഇൻസ്പെക്ടർ പി.വിഷ്ണു, സബ് ഇൻസ്പെക്ടർ കെ.പി.അശ്വിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
ആസൂത്രിതമായ നീക്കമെന്ന് നിഗമനം
കുടുംബം വീട് വിട്ടുപോകുന്നതിന് മുൻപായി കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നത്. വീട്ടിലേക്ക് പതിവായി എത്തിയിരുന്ന പാൽ, പത്രം എന്നിവ നിർത്തലാക്കാൻ ഇവർ നിർദ്ദേശിച്ചിരുന്നു.
കൂടാതെ, വീട്ടിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ അയൽവാസികൾക്ക് നൽകുകയും ചെയ്തു. വിവിധ ആളുകളോട് വ്യത്യസ്തമായ കാര്യങ്ങളാണ് ഇവർ പറഞ്ഞിരുന്നത്.
കോട്ടയത്ത് കല്യാണത്തിന് പോകുന്നു എന്ന് ചിലരോടും, ക്ഷേത്രദർശനത്തിന് പോകുന്നു എന്ന് മറ്റ് ചിലരോടും ഇവർ പറഞ്ഞു. വീട്ടിലെ വളർത്തുകിളികൾക്കായി കുറെ ദിവസത്തേക്കുള്ള ഭക്ഷണം മുൻകൂട്ടി പാത്രത്തിൽ ശേഖരിച്ചു വെച്ചിരുന്നു.
തുടർന്ന്, വീടിന്റെ പിൻഭാഗത്തെ വാതിലിന്റെ പൂട്ട് തകർത്താണ് പൊലീസ് അകത്ത് കടന്ന് പരിശോധന നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

