ഇറാനെതിരെ സൈനിക നടപടി കടുപ്പിച്ച് അമേരിക്ക. മിസൈൽ സംവിധാനങ്ങളും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളും ഹോർമുസ് കടലിടുക്കിലെ സ്പീഡ് ബോട്ടുകളും ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത്.
ബന്ദർ അബ്ബാസ്, ഖഷാം, ഹജിയാബാദ് എന്നീ മേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ 140 കേന്ദ്രങ്ങൾ തങ്ങളുടെ ആക്രമണ ലക്ഷ്യങ്ങളായിരുന്നെന്ന് അമേരിക്ക വ്യക്തമാക്കി.
ആക്രമണത്തിൽ ഹോർമോസ്ഗൻ പ്രവിശ്യയിൽ ഒരു ടെലികോം ജീവനക്കാരൻ കൊല്ലപ്പെട്ടതായും രണ്ട് പേർക്ക് പരിക്കേറ്റതായും ഇറാൻ സ്ഥിരീകരിച്ചു. അതേസമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനിൽ നിക്ഷിപ്തമല്ലെന്നും ഇത് ഒരു അന്താരാഷ്ട്ര ജലപാതയായി തുടരുമെന്നും യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
കുവൈത്തിൽ മൂന്ന് അമേരിക്കൻ സൈനികർ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

