സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്ത്. രോഗം സ്ഥിരീകരിച്ച് നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും രോഗിക്കും ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ‘Remdesivir’ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. രോഗവ്യാപനം തടയുന്നതിനുള്ള നടപടികളില്‍ ആരോഗ്യവകുപ്പ് ഉദാസീനത പുലര്‍ത്തുകയാണെന്നും അവര്‍ ആരോപിച്ചു.
പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ഈ സമയത്ത് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് അനുചിതമായ നടപടിയാണെന്നും, യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ തരംതാഴ്ത്തുകയാണ് ചെയ്തതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
വീണാ ജോര്‍ജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍: “ഷിഗെല്ലയും , ഡെങ്കിയും എലിപ്പനിയും എച് വണ്‍ എന്‍ വണ്‍ ഉമൊക്കെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തന്നെ നിപ സ്ഥിരീകരിച്ചതോടെപകര്ച്ചവ്യാധികളെ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കണം എന്ന സമീപനം നമ്മള് സ്വീകരിക്കുകയും നിലപാടെടുക്കുകയും ആണ് ചെയ്തത് . എന്നാല്‍ നിപ രോഗം സ്ഥിരീകരിച്ച് നാല് ദിവസം പിന്നിടുമ്പോഴും രോഗിക്കും ഹൈ റിസ്ക് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കും Remdesivir ഉള്‍പ്പടെ മരുന്നുകള്‍ എത്തിച്ച് നല്കാന് സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
നിപ രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനുള്ള നടപടികളിലും സര്‍ക്കാരിന്റെ ഉദാസീനത പ്രകടമാണ് .അതോടൊപ്പംസംസ്ഥാനം പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ ആരോഗ്യപ്രതിസന്ധി നേരിടുമ്പോള്‍ ഡി എച് എസിനെ മാറ്റിയ നടപടിയും തീര്‍ത്തും അനുചിതമാണ് . പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം ആണ് പ്രകടമാകുന്നത് .
ജനങ്ങള്‍ പകര്‍ച്ചവ്യാധിഭീഷണി നേരിടുമ്പോള്‍ ആരോഗ്യവകുപ്പ് അലംഭാവം കാട്ടരുത് .ഡയറക്ടറെമാറ്റുകയല്ല വാസ്തവത്തില്‍ തരം താഴ്ത്തുകയാണ് ചെയ്തിരിക്കുന്നത് . ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കുള്ള തസ്തികയിലേക്കാണ് ഡയറക്ടറെ തരം താഴ്ത്തിയിരിക്കുന്നത്.
ഒരു ടീം ആയി പ്രവര്‍ത്തിക്കേണ്ട സമയത്ത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്ത് പൊതുജനാരോഗ്യപ്രവര്ത്തനങ്ങളെതളര്ത്തുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ് .
തരം താഴ്ത്തലാണെങ്കില്‍ ചട്ടപ്രകാരം സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ? .
ഇനി ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യണമെന്നുണ്ടെങ്കില്‍ അതില്‍ കൃത്യമായ procedures ഉണ്ട് .അതും പാലിക്കപ്പെട്ടിട്ടില്ല. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ 2023 ഇല് ഉള്‍പ്പെടെ കാര്യക്ഷമമായി ഇടപെട്ട
ഡയറക്ടറെയാണ് ഇപ്പോള്‍ തരംതാഴ്ത്തിയിരിക്കുന്നത്.” ആരോഗ്യപ്രവര്‍ത്തകര്‍ നായയ്ക്ക് ഇഞ്ചക്ഷന് നല്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുന്‍ മന്ത്രി സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം നടപടികള്‍ പൊതുജനാരോഗ്യ സംവിധാനത്തെ തളര്‍ത്തുമെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

