സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പുതിയ വഴിതിരിവ്.
ഈ വിഷയത്തിലെ രണ്ടാമത്തെ വിജിലൻസ് കേസിന്റെ FIR വരുന്ന 24-ാം തീയതി കോടതിയിൽ സമർപ്പിക്കും. മന്ത്രി മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ അതികഠിനമായ കുറ്റങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നാണ് വിവരം.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അനധികൃതമായി സമ്പാദിച്ച തുക മുഹമ്മദ് റിയാസ് വിദേശത്തേക്ക് കടത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന പരാമർശം. വിദേശരാജ്യങ്ങളിൽ ആസ്തികൾ കെട്ടിപ്പടുക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും രേഖകളിൽ വ്യക്തമാക്കുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡയറിക്കുറിപ്പുകളാണ് ഈ നിർണായക വിവരങ്ങളിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്. ഗാർമെന്റ് എക്സ്പോർട്ട് ബിസിനസിന്റെ മറവിലാണ് ഈ സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഷെൽ കമ്പനി മാതൃകയിലുള്ള നീക്കങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

