കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടെ ഭക്തരുടെ തിരക്ക് മുതലെടുത്ത് സ്വർണ്ണമാല കവരാൻ ശ്രമിച്ച യുവതിയെ പോലീസ് പിടികൂടി. പാലക്കാട് തത്തമംഗലം സ്വദേശിനിയായ ജ്യോതിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രസന്നിധിയിൽ ദർശനത്തിനായി എത്തിയ ഭക്തയുടെ മാല കവരാൻ ശ്രമിക്കവെയാണ് പ്രതി കൈയോടെ പിടിയിലായത്. ഉത്സവ നഗരിയിൽ അനിയന്ത്രിതമായ ജനത്തിരക്ക് അനുഭവപ്പെട്ട
സമയത്താണ് മോഷണം നടന്നത്. ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് കണ്ടുനിന്നവരും സ്ഥലത്തുണ്ടായിരുന്ന പോലീസും ചേർന്ന് ഉടൻ തന്നെ പ്രതിയെ തടയുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലും ചോദ്യം ചെയ്യലിലും പ്രതിക്കെതിരെ സമാനമായ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവർ മുൻപും പലതവണ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

