പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങൾ ആഗോള എണ്ണ വിപണിയെ ബാധിച്ച സാഹചര്യത്തിൽ, ബദൽ മാർഗങ്ങളുമായി സൗദി അറേബ്യ. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് പടിഞ്ഞാറൻ തീരത്തെ യാമ്പു ടെർമിനലുകൾ വഴി എണ്ണ കയറ്റുമതി വർധിപ്പിക്കാനാണ് സൗദി അറേബ്യൻ എണ്ണക്കമ്പനിയായ അരാംകോയുടെ തീരുമാനം.
ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുന്ന ഓരോ ആഴ്ചയും ആഗോള വിപണിയിൽ 10 കോടി ബാരൽ എണ്ണയുടെ കുറവാണുണ്ടാകുന്നത്. ഈ വിടവ് നികത്തുന്നതിനായി കിഴക്കൻ മേഖലയിലെ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈൻ’ വഴിയാണ് നിലവിൽ എണ്ണ യാമ്പുവിലെത്തിക്കുന്നത്.
നിലവിൽ ഈ മാർഗത്തിലൂടെ 50 ലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ സൗകര്യമുണ്ടെങ്കിലും, ഇതിന്റെ അളവ് ഗണ്യമായി വർധിപ്പിക്കാനാണ് അരാംകോയുടെ നീക്കം. ദിവസേന 50 ലക്ഷം ബാരലിലധികം എണ്ണ കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അരാംകോ സിഇഒ അമിൻ നാസർ വ്യക്തമാക്കി.
ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷത്തെ തുടർന്ന് ഇതുവരെ ഏകദേശം 100 കോടി ബാരൽ എണ്ണയുടെ കുറവ് വിപണിയിലുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണിയിലെ എണ്ണലഭ്യത ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അരാംകോ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

