കൽപറ്റ: മേപ്പാടി കുന്നമ്പറ്റയിൽ റോഡിലേക്ക് അപ്രതീക്ഷിതമായി ഓടിയിറങ്ങിയ കുട്ടി, മിനി ബസ് ഡ്രൈവറുടെ ജാഗ്രതയേറിയ ഇടപെടലിനെ തുടർന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡരികിൽ മുതിർന്നവർക്കൊപ്പം നിൽക്കുകയായിരുന്ന കുട്ടി, പെട്ടെന്ന് കൈവിട്ട് റോഡിലേക്ക് ഓടിയിറങ്ങുകയായിരുന്നു.
ഈ സമയം ഇതുവഴിയെത്തിയ മിനി ബസ് ഡ്രൈവർ, കുട്ടിയെ കണ്ട ഉടൻ തന്നെ സമചിത്തതയോടെ ബ്രേക്ക് പ്രയോഗിക്കുകയും വാഹനം വെട്ടിച്ചു മാറ്റുകയും ചെയ്തു.
ഡ്രൈവറുടെ ഈ പെട്ടെന്നുള്ള ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

