റിയാദ്: സൗദി അറേബ്യയിലെ നജ്റാൻ പ്രവിശ്യയിൽ സൗദി നാഷണൽ ഗാർഡിന്റെ എച്ച്-6ഐ നിരീക്ഷണ ഹെലികോപ്റ്റർ തകർന്നു വീണ് രണ്ട് ഉദ്യോഗസ്ഥർ ദാരുണമായി കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്താണ് ഈ അപകടം സംഭവിച്ചതെന്ന് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.
സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമെന്ന് യെമനിലെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി. വ്യോമസേനയിലെ രണ്ട് ഓഫീസർമാരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് വക്താവ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഹൂതി വിമതരുടെ ഭാഗത്തുനിന്നും അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. തങ്ങളാണ് സൗദി ഹെലികോപ്റ്റർ വെടിവച്ചിട്ടതെന്നാണ് ഇറാൻ പിന്തുണയുള്ള ഹൂതി സൈനിക വക്താവ് യഹ്യ സരീ അവകാശപ്പെട്ടത്.
നജ്റാൻ അതിർത്തിക്ക് സമീപം വെച്ചാണ് ഹെലികോപ്റ്റർ തകർത്തതെന്നായിരുന്നു ഹൂതികളുടെ വാദം. എങ്കിലും, ഹൂതികളുടെ ഈ അവകാശവാദം സൗദി സഖ്യസേന പൂർണ്ണമായും തള്ളി.
ഹൂതികൾ വ്യാജ പ്രചാരവേല നടത്തുകയാണെന്ന് മേജർ ജനറൽ തുർക്കി അൽ-മാലികി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

