പശ്ചിമേഷ്യയിലെ നിലവിലുള്ള സംഘർഷാവസ്ഥ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിത വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പാദരക്ഷകളുടെ വില നവംബർ ഒന്നു മുതൽ ചുരുങ്ങിയത് 10 ശതമാനം വർധിപ്പിക്കുമെന്ന് വിവിധ വ്യവസായ സംഘടനകൾ ഔദ്യോഗികമായി അറിയിച്ചു.
പോളിയൂറിത്തീൻ, സിന്തറ്റിക് റെക്സിൻ, പിവിസി, ഇവിഎ, നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവയുടെ വിലയിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഉൽപന്നങ്ങളുടെ വില കൂട്ടാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്വെയർ ഇൻഡസ്ട്രീസ് ഭാരവാഹി റസാക്ക് വികെസി വ്യക്തമാക്കി.
പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരുന്ന നികുതിയിളവ് പിൻവലിച്ചതും പ്രതിസന്ധിയുടെ ആഘാതം വർധിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നൂറിലധികം ചെറുകിട
കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്നത്. അസംസ്കൃത വസ്തുക്കളുടെ വിലവർധന ഇതുവരെ കമ്പനികൾ സ്വന്തം നിലയ്ക്കാണ് വഹിച്ചിരുന്നത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ രീതിയിൽ ഇനിയും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഫുട്വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

