ആഗോള ക്രമത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും അതിനിർണായകമായ സ്വാധീനമുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദീർഘകാലാടിസ്ഥാനത്തിലുള്ള സഹകരണത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയുടെ ഔദ്യോഗിക പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൃതജ്ഞത അറിയിച്ചു. ബ്ര ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് ഇരുനേതാക്കളും തമ്മിലുള്ള ചർച്ച നടന്നത്.
ഏകദേശം 50 മിനിറ്റോളം ഈ നിർണായക കൂടിക്കാഴ്ച നീണ്ടുനിന്നു. അതിർത്തി പ്രദേശങ്ങളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് നിലവിലുള്ള ധാരണകൾ അതേപടി തുടരണമെന്ന് ഇരുപക്ഷവും യോഗത്തിൽ അഭ്യർത്ഥിച്ചു.
ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുതിയ പുരോഗതികളെ ഇരുരാജ്യങ്ങളും സംയുക്തമായി സ്വാഗതം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

