സംസ്ഥാന ജീവനക്കാരുടെ 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ, മുൻകാല കീഴ്വഴക്കങ്ങൾ പാലിച്ച് 25% ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എൻജിഒ സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശൂർ റീജിയണൽ തിയേറ്ററിലെ (കെ.പി കൃഷ്ണദാസ് നഗർ) വേദിയിൽ സെപ്റ്റംബർ 10, 11, 12 തീയതികളിൽ നടന്നുവന്ന സംഘടനയുടെ 47-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് നിർണ്ണായക പ്രമേയങ്ങൾ പാസാക്കിയത്.
ബി.എം.എസ് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. പി.
മുരളീധരൻ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകി സംസാരിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വിലക്കയറ്റം കണക്കിലെടുത്ത് ജീവിതനിലവാര സൂചിക മാനദണ്ഡമാക്കി ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തി ശമ്പള പരിഷ്കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ജീവനക്കാർക്ക് യഥാർത്ഥ പ്രയോജനം ലഭിക്കുന്ന രീതിയിൽ മെഡിസെപ് പദ്ധതി പരിഷ്കരിക്കുക, താഴ്ന്ന തസ്തികകളിലെ ജീവനക്കാരുടെ വകുപ്പുതല പ്രമോഷൻ 40 ശതമാനമായി ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കൂടാതെ, കേന്ദ്ര ജീവനക്കാരുടെ മാതൃകയിൽ ചൈൽഡ് കെയർ ലീവ്, വിദ്യാഭ്യാസ അലവൻസ് എന്നിവ സംസ്ഥാന ജീവനക്കാർക്കും അനുവദിക്കുക, പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: ജെ.
മഹാദേവൻ (ആലപ്പുഴ)
ജനറൽ സെക്രട്ടറി: എസ്. രാജേഷ് (പത്തനംതിട്ട)
ട്രഷറർ: സജീവൻ ചാത്തോത്ത് (കണ്ണൂർ)
വൈസ്പ്രസിഡന്റുമാർ: മുരളി കേനാത്ത് (പാലക്കാട്), കെ.
ഗോപാലകൃഷ്ണൻ (വയനാട്), അനിതരവീന്ദ്രൻ (ആലപ്പുഴ), പി. ആര്യ (കൊല്ലം), പ്രദീപ് പുള്ളിത്തല (തിരുവനന്തപുരം) സംസ്ഥാന സെക്രട്ടറിമാർ: എസ്.
വിനോദ് കുമാർ (തിരുവനന്തപുരം), കെ. രാധാകൃഷ്ണപിള്ള (കൊല്ലം), വി.
വിശ്വകുമാർ (തൃശൂർ), എം. എസ്.
ഹരികുമാർ (ഇടുക്കി), എസ്. അശ്വതി (പാലക്കാട്) ജോയിന്റ് സെക്രട്ടറിമാർ: പി.
കെ. ഷാജി (കോഴിക്കോട്), കെ.
കെ. സന്തോഷ് (കണ്ണൂർ), ടി.
എസ്. ശ്രീജേഷ് (എറണാകുളം), പാക്കോട് ബിജു (തിരുവനന്തപുരം), പ്രദീപ് പാപ്പന്നൂർ (മലപ്പുറം) വനിതാ വിഭാഗം കൺവീനർ: പി.
സി. സിന്ധുമോൾ (പത്തനംതിട്ട), ജോയിന്റ് കൺവീനർ: എൻ.
വി. ശ്രീകല (കൊല്ലം) എക്സിക്യൂട്ടീവ് അംഗങ്ങൾ: സജീഷ്കുമാർ ബി.
കെ. (തിരുവനന്തപുരം), പ്രദീപ്കുമാർ ആർ. (കൊല്ലം), എസ്. ഗിരീഷ് (പത്തനംതിട്ട), ശ്രീജിത്ത് കരുമാടി (ആലപ്പുഴ), പി.
എ. മനോജ്കുമാർ (കോട്ടയം), കെ.
കെ. രാജു (ഇടുക്കി), വി.
ശ്യാംപ്രസാദ് (കാസർകോട്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

