ദുബായിൽനിന്ന് ടെൽ അവീവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ പൈലറ്റിന് കുത്തേറ്റ സംഭവത്തിൽ നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. വിമാനത്തിലെ സഹപൈലറ്റാണ് ആക്രമണം നടത്തിയത്.
ഇയാളെ ഉദ്യോഗസ്ഥർ ഉടൻ ചോദ്യം ചെയ്യും. നിലവിൽ യുഎഇയിലാണ് ഇയാൾ ഉള്ളത്.
അപ്രതീക്ഷിത സംഭവവികാസങ്ങളെ തുടർന്ന് യുഎഇയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വാണിജ്യ വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു. ഇതിന്റെ ഭാഗമായി അവിടെ കുടുങ്ങിപ്പോയ യാത്രക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി ഇസ്രയേൽ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
ഈ ആക്രമണത്തിന് പിന്നിൽ ആരുടെയെങ്കിലും ഗൂഢാലോചനയോ നിർദ്ദേശങ്ങളോ ഉണ്ടോയെന്ന് സമഗ്രമായി അന്വേഷിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ സംഭവത്തിന് പിന്നിൽ ഇസ്രയേലിന്റെ സ്വന്തം ഗൂഢാലോചനയാണെന്നും, പുതിയൊരു സൈനിക സംഘർഷത്തിന് കളമൊരുക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇറാൻ ശക്തമായി ആരോപിച്ചു.
അതേസമയം, ഈ സംഭവത്തിന് പിന്നിൽ ഇറാനാണെന്ന് തെളിയുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

