സാങ്കേതിക ലോകത്തെ ഹാർഡ്വെയർ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുന്നു. മുൻനിര മോഡലുകളായ ഗാലക്സി എസ്26, ഗാലക്സി എസ്26+, ഗാലക്സി എസ്26 അൾട്രാ എന്നിവയ്ക്ക് പിന്നാലെ ജനപ്രിയ ബജറ്റ്, മിഡ്-റേഞ്ച് മോഡലുകളുടെയും വിലയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.
ഫോൺഅരീന പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഔദ്യോഗിക വെബ്സൈറ്റിൽ ഗാലക്സി A57 5G, ഗാലക്സി A37 5G, ഗാലക്സി A27 5G, A17 5G എന്നീ സ്മാർട്ട്ഫോണുകളുടെ വിലയാണ് പരിഷ്കരിച്ചിരിക്കുന്നത്.
മോഡലുകൾക്ക് അനുസരിച്ചാണ് വില വർണ്ണന നടപ്പിലാക്കിയിട്ടുള്ളത്. ഗാലക്സി A17 5G ഫോണിന് 20 ഡോളറും, ഗാലക്സി A57 5G, ഗാലക്സി A37 5G എന്നീ ഫോണുകൾക്ക് 70 ഡോളറുമാണ് വില വർധിച്ചിട്ടുള്ളത്.
വിവിധ സ്റ്റോറേജ് ശേഷിയുള്ള മോഡലുകൾക്ക് അനുസൃതമായി വിലയിൽ മാറ്റങ്ങൾ വരാവുന്നതാണ്. വിലക്കയറ്റം വിപണിയിലാകെ പ്രകടമായിക്കൊണ്ടിരിക്കുകയാണ്.
ആപ്പിൾ, ഗൂഗിൾ തുടങ്ങിയ മറ്റ് പ്രമുഖ കമ്പനികളും തങ്ങളുടെ ഡിവൈസുകളുടെ വില വർദ്ധിപ്പിച്ചിട്ടുണ്ട്. മിഡ്-റേഞ്ച് ഫോണായ പിക്സൽ 10a-ന്റെ വില 100 ഡോളറാണ് ഗൂഗിൾ അടുത്തിടെ വർദ്ധിപ്പിച്ചത്.
സാങ്കേതിക വിപണി നേരിടുന്ന പ്രതിസന്ധികൾ കാരണം ഈ വിലക്കയറ്റം വരും നാടുകളിൽ കൂടുതൽ വ്യാപകമായേക്കാനാണ് സാധ്യത. ഉപഭോക്താക്കൾക്ക് ആശ്വാസമായി പ്രീ-ഓർഡർ ഘട്ടങ്ങളിൽ കമ്പനികൾ നൽകുന്ന ഡിസ്കൗണ്ടുകളും, മൊബൈൽ കാരിയറുകൾ വഴിയുള്ള പേയ്മെന്റ് പ്ലാനുകളും മാത്രമാണ് നിലവിലുള്ള ഏക ആശ്രയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

