കോട്ടയം ജില്ലയിലെ മണർകാട് സെന്റ് മേരീസ് കോളേജിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഏകദിന കരിയർ വർക്ക്ഷോപ്പും കെമിസ്ട്രി അസോസിയേഷൻ ഉദ്ഘാടനവും നടന്നു. ‘ദി ഫ്യൂച്ചർ ഫോർമുല’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സെന്റ് തോമസ് കോളേജ് റാന്നിയിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പ്രൊഫ.
ബിൻസി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. രസതന്ത്രവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ സയൻസും സമന്വയിപ്പിക്കുന്ന നവകാല സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക ധാരണ നൽകുന്നതായിരുന്നു ഉദ്ഘാടന പ്രഭാഷണം.
തുടർന്ന് നടന്ന സെഷനുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ടോണി ഫ്രാൻസിസ്, ആനന്ദ് എം ഓ എന്നിവർ ക്ലാസുകൾ നയിച്ചു. രസതന്ത്ര പഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന വിവിധ കരിയർ മേഖലകളും തൊഴിൽ സാധ്യതകളും പരിപാടിയിൽ പരിചയപ്പെടുത്തി.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ്. സനീജ് എം സാലു, കെമിസ്ട്രി വകുപ്പ് മേധാവി ഷോളി ക്ലെയർ ജോർജ്, മേഘ മരിയ, നന്ദന ബി സ് എന്നിവർ സംസാരിച്ചു.
കെമിസ്ട്രി വിദ്യാർത്ഥികൾക്ക് ഉന്നതപഠനം, ഗവേഷണം, അധ്യാപനം, വ്യവസായം, പൊതുമേഖല തുടങ്ങിയ വിവിധ മേഖലകളിലെ കരിയർ അവസരങ്ങൾ മനസ്സിലാക്കുന്നതിനും തൊഴിൽ മേഖലയ്ക്ക് ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനും ഈ വർക്ക്ഷോപ്പ് സഹായകമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

