വൈദ്യുതി നിരക്ക് വർദ്ധനവിന്റെ ആഘാതങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാകാൻ സാധിച്ചതിന്റെ മാതൃക തീർക്കുകയാണ് പെരളശ്ശേരി പഞ്ചായത്ത്. സ്വന്തം സോളാർ പ്ലാന്റിൽ നിന്നും പ്രതിദിനം 600 യൂണിറ്റ് വൈദ്യുതിയാണ് ഈ തദ്ദേശ സ്ഥാപനം കെഎസ്ഇബി ഗ്രിഡിലേക്ക് കൈമാറുന്നത്.
ഇതിന് തുല്യമായ യൂണിറ്റ് വൈദ്യുതി യാതൊരുവിധ നിരക്കുമില്ലാതെ സൗജന്യമായി ഉപയോഗിക്കാനും പഞ്ചായട്ടിന് സാധിക്കുന്നുണ്ട്. പണ്ട് രണ്ടുമാസം കൂടുമ്പോൾ കൃത്യമായി ഒരുലക്ഷം രൂപ വൈദ്യുതി ബില്ലായി അടച്ചിരുന്ന സ്ഥാനത്ത്, പുതിയ ക്രമീകരണത്തിലൂടെ ഇത്തവണത്തെ ബിൽ തുക 25,000 രൂപയായി കുറയ്ക്കാൻ കഴിഞ്ഞു.
മാത്രമല്ല, കഴിഞ്ഞ ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ വൈദ്യുതി ബില്ലിനായി ഒരു രൂപ പോലും നൽകേണ്ടി വന്നിരുന്നില്ല എന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനായി മാറ്റിവെച്ച ഭൂമിയിൽ, രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഈ സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്തത്.
കേന്ദ്ര സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ സംയോജിപ്പിച്ചു കൊണ്ട് റുർബൻ പദ്ധതിയുടെ ഭാഗമായി 1.15 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. കേരളത്തിൽ സ്വന്തമായി സോളാർ പ്ലാന്റ് ഉള്ള ഏക തദ്ദേശ സ്വയംഭരണ സ്ഥാപനം കൂടിയാണ് പെരളശ്ശേരി.
മൊത്തം 40 സെന്റ് സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഈ പ്ലാന്റിൽ 276 സോളർ പാനലുകളാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസ്, മറ്റ് 15 അനുബന്ധ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം, വിവിധ അങ്കണവാടികൾ തുടങ്ങിയവയുടെയെല്ലാം പ്രതിദിന വൈദ്യുതി ആവശ്യങ്ങൾ ഇപ്പോൾ ഈ സോളാർ പ്ലാന്റിൽ നിന്നാണ് നിറവേറ്റുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.
സുനീഷ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

