കോട്ടയം ജില്ലയുടെ വികസനക്കുതിപ്പിന് പുതിയ ദിശാബോധം പകർന്നു കൊണ്ട്, കോട്ടയം പോർട്ടിൽ നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള കന്നി കണ്ടെയ്നർ ചരക്കുനീക്കം വിജയകരമായി പൂർത്തിയായി. ഇന്നലെ രാത്രി (11) തന്നെ ചരക്കുഭദ്രമായി വിഴിഞ്ഞത്ത് എത്തിച്ചേർന്നു.
വൈകിട്ട് ആറരയോടെയാണ് 19 ടണ്ണിലധികം വരുന്ന റബർ മാറ്റുകൾ അടങ്ങിയ കണ്ടെയ്നർ യാത്ര തിരിച്ചത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ വി.ആർ.
വിജയകുമാർ ചടങ്ങിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. കാനഡയിലെ ടൊറന്റോ തുറമുഖത്തേക്കാണ് കെപി ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസാണ് ഈ കയറ്റുമതി നടത്തുന്നത്.
കോട്ടയത്തുനിന്നും ചരക്കുകൾ അയക്കുമ്പോൾ കൊച്ചി തുറമുഖം വഴി അയയ്ക്കുന്നതിനെക്കാൾ 3000 ഡോളർ (2.75 ലക്ഷത്തിലധികം രൂപ) ചെലവ് കുറവ务 ലഭിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. മുംബൈ ആസ്ഥാനമായ ടീം വേൾഡ് ലോജിസ്റ്റിക്സ് വഴിയാണ് കാർഗോ കയറ്റി അയച്ചത്.
കൊച്ചിയിലെ പ്രമുഖ കസ്റ്റംസ് ഹൗസ് ഏജന്റായ അഞ്ചേരിൽ ഏജൻസീസ് ആണ് ഇതിന്റെ ക്ലിയറൻസ് നടപടികൾ ഏകോപിപ്പിച്ചത്. കോട്ടയത്തെയും പരിസര പ്രദേശങ്ങളിലെയും കയറ്റുമതി-ഇറക്കുമതി വ്യാപാരികൾക്ക് വളരെ കുറഞ്ഞ ചെലവിൽ ഇനി മുതൽ വിഴിഞ്ഞം വഴി ചരക്കുകൾ കൈമാറാൻ സാധിക്കുമെന്ന് കോട്ടയം പോർട്ട് എംഡി ഏബ്രഹാം വർഗീസ് വ്യക്തമാക്കി.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് പോലും ഇതിനോടകം തന്നെ കയറ്റുമതി, ഇറക്കുമതി സേവനങ്ങൾക്കായി കോട്ടയം പോർട്ടിനെ സമീപിച്ചു തുടങ്ങിയതായി ജനറൽ മാനേജർ രൂപേഷ് ബാബുവും കൂട്ടിച്ചേർത്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ പോർട്ട് സൂപ്രണ്ട് റെജി, ഇൻസ്പെക്ടർ ടിറ്റിൽ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

