തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർധിച്ചതായി കണക്കുകൾ. ഇന്നലെ മാത്രം 96.40 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപഭോഗം ചെയ്തത്.
തുടർച്ചയായ രണ്ടാം ദിവസമാണ് പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിൽ തുടരുന്നത്. അതേസമയം, നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് പൊതുജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
ഈ മാസം സംസ്ഥാനത്ത് പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന പ്രധാന സൂചന. വൈദ്യുതി ഉപഭോഗം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ, സായാഹ്നങ്ങളിൽ വൈദ്യുതി ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രതിസന്ധി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ, ഉയർന്ന വില നൽകി ഒക്ടോബർ മുതൽ മെയ് വരെയുള്ള കാലയളവിൽ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി ലഭ്യമാക്കാൻ റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

