ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിന്മേലുള്ള കരട്രാഫ്റ്റിൽ അന്തിമധാരണയായതായി സൂചന. നിലവിലുള്ള പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ കക്ഷികൾക്കും സ്വീകാര്യമായ പരാമർശങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തും.
ഏതെങ്കിലും പ്രത്യേക രാജ്യങ്ങളുടെ പേരുകൾ പരാമർശിക്കാതെ, പരമാധികാരത്തിനും രാജ്യങ്ങളുടെ അഖണ്ഡതയ്ക്കും എതിരായി ഉണ്ടാകുന്ന ഏത് കടന്നുകയറ്റങ്ങളെയും പ്രഖ്യാപനം ശക്തമായ ഭാഷയിൽ അപലപിക്കും. യു.എസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ പേരെടുത്തു വിമർശിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
കൂടാതെ, ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന ശക്തമായ നിർദ്ദേശവും സംയുക്ത പ്രഖ്യാപനത്തിൽ ഇടംപിടിക്കും. അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പത്ത് നിർദ്ദേശങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ നയപരമായ ധാരണകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നിരവധി സമാനതകളുണ്ടെന്നും ഉച്ചകോടിയിൽ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

