നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള വിവാദമായ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്.
സരിത് ആണ് വരൻ. തിരുവനന്തപുരം തൈക്കാട് സ്വദേശിനിയായ സ്വപ്നയും തിരുവല്ലം സ്വദേശിയായ സരിപ്പും നിലവിൽ കൊച്ചിയിലാണ് താമസിച്ചുവരുന്നത്.
കൊച്ചിയിലെ നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ സന്നിഹിതരായിരുന്നത്.
ഇരുവർക്കും ഇത് രണ്ടാം വിവാഹമാണ്. വിവാഹശേഷം സമൂഹമാധ്യമങ്ങളിലൂടെ സ്വപ്ന തന്റെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
‘‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’’ എന്നാണ് അവർ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

