മുൻമന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉന്നയിച്ച കടുത്ത വിമർശനങ്ങൾക്ക് ശക്തമായ പ്രതികരണവുമായി എയൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.
സുകുമാരൻ നായർ രംഗത്ത്. താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂർണ്ണ ബോധ്യമുണ്ടെന്നും, ജനാധിപത്യമില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് നിയമപരമായി കേസ് കൊടുക്കാമല്ലോ എന്നും അദ്ദേഹം വ്യക്തമാക്കി.
എന്.എസ്.എസിനെ ഇല്ലാതാക്കാൻ ചിലർ കേസുകളുമായി നടക്കുകയാണെന്നും, അവരുടെ വാലായാണ് ഗണേഷ് കുമാർ സംസാരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. അനധികൃതമായി ഒരാൾക്കും നിയമനം നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജി.
സുകുമാരൻ നായർ, രാഷ്ട്രീയ പാർട്ടികളോടുള്ള സമദൂര നിലപാട് സംഘടന തുടർന്നും പാലിക്കുമെന്ന് ആവർത്തിച്ചു. പത്മ കഫേയിലൂടെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഭക്ഷണം നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
വിമർശനങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടിയും അതുതന്നെയാണ്. സാധ്യമായാൽ കേരളത്തിലുടനീളം കൂടുതൽ പത്മ കഫേകൾ ആരംഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെങ്കിലും വന്നാൽ മുഖത്തേക്ക് നോക്കാതെ കുനിഞ്ഞിരിക്കുന്നതാണ് സുകുമാരൻ നായരുടെ പതിവെന്ന ഗണേഷ് കുമാറിന്റെ പരിഹാസത്തിനും അദ്ദേഹം മറുപടി നൽകി. ‘സ്ഥാനമാനങ്ങൾ നഷ്ടമായപ്പോഴല്ലേ ഇയാൾ ഇതെല്ലാം പറയുന്നത്.
മുമ്പ് തോന്നിയില്ലല്ലോ. ഈ വ്യക്തി സ്വന്തം പിതാവിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാവരുടേയും മുമ്പിലുണ്ടല്ലോ.
ഈ ആൾക്ക് ഞാനായിട്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല. ആ ആൾ എനിക്കൊരു ഗുണവും ചെയ്തിട്ടില്ല’ എന്ന് ജി.
സുകുമാരൻ നായർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

