ചേർത്തലയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചേർത്തല നഗരസഭ 19-ാം വാർഡിൽ താമസിക്കുന്ന മഹാദേവൻ (14) ആണ് മരിച്ചത്.
വെള്ളിയാകുളത്തിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം.
കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മരണപ്പെട്ട മഹാദേവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

