സംസ്ഥാനത്തെ വാഹന വിപണിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ 66,518 വാഹനങ്ങൾ വിറ്റഴിച്ച സ്ഥാനത്ത്, ഈ വർഷം ജൂണിൽ അത് 90,151 യൂണിറ്റുകളായി വർധിച്ചു. ഇത് 35.53 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് സൂചിപ്പിക്കുന്നത്.
വിവിധ വിഭാഗങ്ങളിലായി വൻ കുതിപ്പാണ് വിപണിയിലുണ്ടായത്. ഇരുചക്ര വാഹന വിൽപനയിൽ 40.48 ശതമാനം വർധനയുണ്ടായി, മൊത്തം വിൽപന 59,767 യൂണിറ്റിലെത്തി.
പാസഞ്ചർ വാഹന വിഭാഗത്തിൽ 20.53 ശതമാനം വളർച്ചയോടെ 22,489 വാഹനങ്ങൾ വിറ്റഴിച്ചു. മൂന്നുചക്ര വാഹനങ്ങളുടെ വിൽപന 70.65 ശതമാനം ഉയർന്ന് 4,046 യൂണിറ്റിലും, വാണിജ്യ വാഹനങ്ങളുടെ വിൽപന 31.74 ശതമാനം വർധിച്ച് 3,686 യൂണിറ്റിലുമെത്തി.
ഉപഭോക്തൃ വിശ്വാസം വർധിച്ചതും വിപണിയിലെ അനുകൂല സാഹചര്യങ്ങളുമാണ് മികച്ച വളർച്ചയ്ക്ക് കാരണമായതെന്ന് ഫാഡ ചെയർപേഴ്സൺ മനോജ് കുറുപ്പ് പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ വികസന പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വാഹന വിറ്റുവരവ് 10,000 കോടി ഡോളറിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.
പുതിയ മോഡലുകൾ വിപണിയിലിറക്കിയും നിക്ഷേപം വർധിപ്പിച്ചും യാത്രാ-വാണിജ്യ വാഹനങ്ങളുടെയും, ജാഗ്വർ ലാൻഡ് റോവറിന്റെ (ജെഎൽആർ) വിൽപന മെച്ചപ്പെടുത്തിയുമാണ് 2031-ഓടെ ഈ നേട്ടം കൈവരിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാനായാൽ 2031-ൽ വാഹന വിപണനത്തിലൂടെ ഗ്രൂപ്പിന് 500 കോടി ഡോളർ ലാഭം നേടാൻ കഴിയുമെന്ന് ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ വ്യക്തമാക്കി.
നിലവിൽ 14.2 ശതമാനമുള്ള വിപണി വിഹിതം 2031-ഓടെ 20 ശതമാനമായി ഉയർത്താനാണ് ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആറ് പുതിയ മോഡലുകൾ പുറത്തിറക്കാനും നിലവിലുള്ള 20-ലേറെ മോഡലുകൾ നവീകരിക്കാനും കമ്പനി തയാറെടുക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

