ആലപ്പുഴ ജില്ലയിലെ ദേശീയപാതയോരങ്ങളിൽ തുടരുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. ജില്ലയിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
കെ. സി.
വേണുഗോപാൽ എം.പി. വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ഉറപ്പ് അധികൃതർ നൽകിയത്.
ദേശീയപാത വികസന നിർമ്മാണങ്ങൾക്കിടെ പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് നിത്യജീവിതത്തിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഫണ്ട് അനുവദിക്കാൻ തീരുമാനമെടുത്തത്. നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ തുക വിനിയോഗിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

