അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നിർണായകമായ വഴിത്തിരിവിലേക്കെന്ന് സ്ഥിരീകരിച്ച് പാകിസ്ഥാൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്നും ഇതിനായുള്ള ശക്തമായ നയതന്ത്ര ശ്രമങ്ങൾ തുടരുകയാണെന്നും മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പുവരുത്താൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടക്കുന്നുണ്ടെന്ന് പാകിസ്ഥാൻ മുന്നറിയിപ്പ് നൽകി.
ചർച്ചകൾ പുരോഗമിക്കവെ അടിസ്ഥാനരഹിതമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും, ഇത്തരം വിവരങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കരാർ യാഥാർഥ്യത്തിലേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ നിലവിൽ ഏറ്റവും അടുത്ത ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രതികരിച്ചു.
“കരാർ തൊട്ടടുത്ത്, പക്ഷേ ഇനിയും ദൂരമുണ്ട്” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അനാവശ്യമായ ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും ഔദ്യോഗിക വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകനേതാക്കളുടെ നിലപാട് അമേരിക്കയും ഇറാനും തമ്മിൽ പതിനാലിന സമാധാന ധാരണയിലെത്തിയെന്ന മെഹർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടുകൾ തള്ളിക്കൊണ്ട് ലോകനേതാക്കൾ രംഗത്തെത്തി. താൻ ഇസ്രായേൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാന് ആണവായുധം നിർമിക്കാൻ അവസരം നൽകില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ഇത് താനും ട്രംപും തമ്മിലുള്ള കരാറാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മെഹർ ന്യൂസ് പുറത്തുവിട്ട
14 ധാരണകളിൽ ഇറാന്റെ മിസൈൽ ശേഷി നിയന്ത്രിക്കുന്നതിനെക്കുറിച്ചോ, പശ്ചിമേഷ്യയിലെ വിവിധ സംഘടനകൾക്കുള്ള സഹായത്തെക്കുറിച്ചോ പരാമർശിക്കാത്തത് ഇസ്രായേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. ലബനൻ, ഗാസ, സിറിയ എന്നീ സെക്യൂരിറ്റി സോണുകളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കി.
മെഹർ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടുകൾക്കെതിരെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

