നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നീറ്റ് പരീക്ഷാ രീതിയിൽ സുപ്രധാന പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും പരീക്ഷാദിവസം വിദ്യാർഥികൾ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുമാണ് പുതിയ തീരുമാനങ്ങൾ.
പുതുക്കിയ ക്രമീകരണം അനുസരിച്ച്, പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായി ഉയർത്തി. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5:15 വരെ നീളും.
ഹാജർ രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കായി ചെലവഴിക്കുന്ന സമയം പരീക്ഷാ എഴുത്തിന് തടസ്സമാകാതിരിക്കാനാണ് ഈ ക്രമീകരണം. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എൻടിഎ ഇന്ന് പുറത്തിറക്കി.
കൂടാതെ, ചോദ്യപ്പേപ്പർ ബുക്ക്ലെറ്റിലെ റഫ് വർക്കുകൾക്കായുള്ള സ്ഥലപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ രണ്ട് പേജുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ നാല് പേജുകൾ ലഭ്യമാകും.
റഫ് വർക്കിനായുള്ള പേജുകൾ ബുക്ക്ലെറ്റിൽ ക്രമീകരിച്ചിരിക്കുന്ന രീതിയിലും മാറ്റമുണ്ട്. നിർദേശങ്ങൾ അടങ്ങിയ ഭാഗത്തിന് തൊട്ടുപിന്നാലെ രണ്ട് റഫ് പേജുകളും ബാക്കി രണ്ട് പേജുകൾ ബുക്ക്ലെറ്റിന്റെ അവസാനഭാഗത്തുമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ മാറ്റങ്ങൾ ഇംഗ്ലീഷ്, പ്രാദേശിക ഭാഷാ പതിപ്പുകൾ ഉൾപ്പെടെ എല്ലാ ചോദ്യപ്പേപ്പറുകൾക്കും ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

