മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. ഇതിന്റെ ഭാഗമായി രാജ്ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
മധ്യപ്രദേശിൽ നിന്നെത്തിയ എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കുചേർന്നു. രാജ്ഭവനിലേക്ക് കടക്കാൻ ശ്രമിച്ച എംഎൽഎമാരെ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു.
തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറി എംഎൽഎമാർ പ്രതിഷേധിക്കുകയും, പിന്നീട് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അതേസമയം, നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിച്ചു.
മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആണ് മീനാക്ഷി നടരാജന് വേണ്ടി കോടതിയിൽ ഹാജരായത്. “രണ്ട് വർഷം കുറ്റം ചുമത്താൻ സാധിക്കാത്ത വിഷയം.
ഇതുവരെ ഒരു കുറ്റവും കണ്ടെത്തിയിട്ടില്ല. നൽകിയത് നോട്ടീസ് മാത്രം” എന്നും മീനാക്ഷി കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

