ബോളിവുഡ് താരം സല്മാന് ഖാന്റെ പന്‍വേലിലുള്ള ഫാംഹൗസുമായി ബന്ധപ്പെട്ട വസ്തുതര്‍ക്കത്തില്‍ അയല്‍വാസിയായ കേതന് കക്കദിന് ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
താരം പാരിസ്ഥിതിക ചട്ടങ്ങള്‍ ലംഘിച്ചുവെന്നും തന്റെ ഭൂമിയിലേക്കുള്ള പ്രവേശനം തടഞ്ഞുവെന്നും ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലും യുട്യൂബ് ചാനലുകളിലും കേതന് കക്കദ് നടത്തിയ പരാമര്‍ശങ്ങളും വീഡിയോകളും നീക്കം ചെയ്യുന്നത് പരിഗണിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ശര്‍മിള ദേശ്മുഖിന്റെ സിംഗിള്‍ ബെഞ്ചാണ് ഈ ഹര്‍ജി പരിഗണിച്ചത്.
സിവില്‍ കോടതി ഇടക്കാല ആശ്വാസം നിഷേധിച്ചതിനെ തുടര്‍ന്ന് സല്മാന് ഖാന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാന നിരീക്ഷണം. നിയമപരമായ തര്‍ക്കങ്ങള്‍ നിലനില്ക്കുമ്പോള് സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കാണണമെന്ന് കോടതി ഇരുവിഭാഗത്തോടും നിര്‍ദ്ദേശിച്ചു.
തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്നും, ചില പോസ്റ്റുകള്‍ വര്‍ഗീയ വികാരം ഉണര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും സല്മാന് ഖാന് കോടതിയില്‍ വാദിച്ചു. തര്‍ക്കവിഷയമായ വീഡിയോകളും പോസ്റ്റുകളും ഇപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണെന്നതിലെ അതൃപ്തി വ്യക്തമാക്കിയ കോടതി, ഇത്തരം കാര്യങ്ങള്‍ക്കായി കോടതിയുടെ സമയം വിനിയോഗിക്കരുതെന്ന് വ്യക്തമാക്കി.
മൂന്നാം കക്ഷികള്‍ അപ്ലോഡ് ചെയ്ത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തനിക്കെതിരെ അടിസ്ഥാനരഹിതമായ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ജനുവരിയിലാണ് സല്മാന് ഖാന് ആദ്യമായി നിയമനടപടികളുമായി മുന്നോട്ട് പോയത്.
ഈ കേസിലെ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് വലിയ തോതില്‍ പ്രേക്ഷകരെ ലഭിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

