വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് മുൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.
ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ നിലപാടിനെ തള്ളിക്കൊണ്ടും ആരോഗ്യമന്ത്രി കെ.
മുരളീധരന്റെ നിലപാടിനെ പിന്തുണച്ചുകൊണ്ടും ശ്രീലേഖ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തിരഞ്ഞെടുപ്പിന് മുൻപ് സിപിഎം സർക്കാർ പ്രത്യേക താല്പര്യത്തോടെ ചെങ്ങന്നൂരിൽ നിന്ന് വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി കൊണ്ടുവന്നതാണ് എസ്എച്ച്ഒ വിപിനെ എന്ന് ശ്രീലേഖ ആരോപിച്ചു.
വി.കെ. പ്രശാന്തിനെ മണ്ഡലത്തിൽ തുടർച്ചയായി വിജയിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ നിയമനത്തിന് പിന്നിലെന്നും, ഈ വസ്തുത ആഭ്യന്തരമന്ത്രിക്ക് അറിവില്ലെങ്കിലും ആരോഗ്യമന്ത്രിക്ക് വ്യക്തമായി അറിയാമെന്നും അവർ ചൂണ്ടിക്കാട്ടി.
സുഗതന്റെ അറസ്റ്റ് അരങ്ങേറിയത് ജൂൺ 9 രാത്രി ഒൻപത് മണിയോടെയാണെന്നും, ഇത് സിപിഎം നേതാക്കൾ തിരക്കഥ തയ്യാറാക്കി നടപ്പിലാക്കിയ നാടകമാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തി. ഒരു കൗൺസിലറെ പിടികൂടാൻ ഒരു പ്ലാറ്റൂൺ സായുധ പോലീസിനെയും വൻ സന്നാഹത്തെയും ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്ന് അവർ വിമർശിച്ചു.
ആകാശത്തേക്ക് വെടിയുതിർത്ത് മഫ്റ്റിയിൽ ഹീറോയിസം കാണിച്ച എസ്എച്ച്ഒയുടെ നടപടി തികച്ചും ഏകപക്ഷീയമായിരുന്നുവെന്ന് അവർ ആരോപിക്കുന്നു. ഭരണം മാറിയെങ്കിലും ഉദ്യോഗസ്ഥതലത്തിൽ ഇപ്പോഴും സിപിഎം വിധേയത്വം തുടരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
ജനപ്രതിനിധികളെ പീഡിപ്പിക്കുന്ന പൊലീസിനെ ആഭ്യന്തരമന്ത്രി അഭിനന്ദിക്കുന്നത് കോൺഗ്രസ് നിലപാടല്ലെന്നും, അദ്ദേഹം ഇന്ത്യ മുന്നണിയുടെ ഭാഗം മാത്രമാണെന്ന് ജനങ്ങൾ സംശയിച്ചാൽ കുറ്റം പറയാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ, ആർ.
സുഗതനെ ആകാശത്തേക്ക് വെടിവെച്ച് പിടികൂടിയ നടപടിയെ ആഭ്യന്തരമന്ത്രി പിന്തുണച്ചപ്പോൾ, ഇത് അനാവശ്യമായ വെടിയൊച്ചയാണെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോലീസ് മുതിരരുതെന്നും എംഎൽഎ കൂടിയായ കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെയാണ് ശ്രീലേഖ പിന്തുണച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

