ഫുട്ബോൾ ലോകകപ്പിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മെക്സിക്കോ വിജയം സ്വന്തമാക്കിയത്.
ആസ്റ്റക്ക സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ ആവേശപ്പോരാട്ടം അരങ്ങേറിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച മെക്സിക്കോ ഒമ്പതാം മിനിറ്റിൽ തന്നെ ലീഡ് നേടി.
ജൂലിയൻ ക്വിനോനെസ്, റൗൾ ഹിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കായി ഗോളുകൾ നേടിയത്. അതേസമയം, അച്ചടക്കനടപടികൾ നിറഞ്ഞ മത്സരത്തിൽ മൂന്ന് താരങ്ങൾക്കാണ് റെഡ് കാർഡ് ലഭിച്ചത്.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ യായ സിത്തോളെ, തെംബ സാനെ എന്നിവരും മെക്സിക്കോ താരം സെസാർ മൊണ്ടെസും മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കളിയിലുടനീളം ശക്തമായ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

