മാനസിക സംഘർഷവേളകളിൽ മുടി പിടിച്ചുപറിക്കുന്ന അപൂർവ്വ ശീലമുള്ളവർ ജാഗ്രത പാലിക്കുക. നെയ്യാറ്റിൻകരയിൽ സമാനമായ രീതിയിൽ ദുരിതം അനുഭവിച്ച ഒൻപതു വയസുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഒരു കിലോഗ്രാം വരുന്ന തലമുടി നീക്കം ചെയ്തു.
തുടർച്ചയായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയാണ് ഇപ്പോൾ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ചുവരുന്നത്. തുടർച്ചയായ വയറു വേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലോകത്തിൽ തന്നെ നൂറിൽ താഴെ ആളുകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ‘റാപന്‍സല്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയാണെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞത്. മാനസിക സമ്മർദം, അരക്ഷിതാവസ്ഥ തുടങ്ങിയ ഘടകങ്ങളുടെ സ്വാധീനത്താൽ കുട്ടികൾ സ്വന്തം മുടി പറിച്ചു വിഴുങ്ങുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
മാസങ്ങളോളം ആമാശയത്തിൽ തന്നെ തങ്ങിനിൽക്കുന്ന മുടി ദഹിക്കാതെ കട്ടിയുള്ള പിണ്ഡമായി മാറി കുടലിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത്. നിംസ് മെഡിസിറ്റിയിലെ പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.
ബിജു ഐ.ജി.നായർ നേതൃത്വം നൽകിയ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആശുപത്രി വിട്ട
കുട്ടി നിലവിൽ പൂർണ്ണ ആരോഗ്യവതിയാണെന്നും സാധാരണ രീതിയിൽ ഭക്ഷണം കഴിച്ചു തുടങ്ങിയതായും ഡോക്ടർമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

