2016-ൽ ആദ്യമായി വിപണിയിലെത്തിയ ഗൂഗിൾ ഹോം സ്പീക്കറിന് പത്ത് വർഷങ്ങൾക്ക് ശേഷം പിൻഗാമിയെത്തുന്നു. പുതിയ സ്മാർട്ട് സ്പീക്കറിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നേരത്തെ കാനഡയിലെ ബെസ്റ്റ് ബൈ വെബ്സൈറ്റിൽ പുതിയ സ്പീക്കറിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗൂഗിളിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായ സൂചനകൾ ലഭ്യമായിരിക്കുന്നത്.
ജെമിനി ഫോർ ഹോം വിഭാഗത്തിലെ ചീഫ് പ്രോഡക്റ്റ് ഓഫീസറായ അനീഷ് കട്ടുക്കാരൻ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സാങ്കേതിക ലോകത്ത് ചർച്ചയാകുന്നത്. ഉപയോക്താക്കളുടെ പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിന്റെ അവസാനത്തിൽ, “And for those of you who have been patiently waiting for a certain speaker… keep a very close eye on your inbox next week.
:)” എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബെസ്റ്റ് ബൈ കാനഡയുടെ വിവരങ്ങൾ പ്രകാരം 2026 ജൂൺ 25-നാണ് ഈ ഉപകരണം പുറത്തിറങ്ങുക.
ഈ തീയതി മുന്നിൽ കണ്ട് അടുത്ത ആഴ്ചയോടെ ഉൽപ്പന്നത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും, പ്രഖ്യാപനത്തിന് ശേഷം ഉടൻ തന്നെ വിൽപന ആരംഭിക്കുന്നതിന് പകരം പ്രീ-ഓർഡർ സൗകര്യമായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാവുകയെന്ന് വിലയിരുത്തപ്പെടുന്നു.
140 കനേഡിയൻ ഡോളർ ആയിരിക്കും ഉപകരണത്തിന്റെ വിലയെന്നാണ് സൂചന. നെസ്റ്റ് ഓഡിയോയുടെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു മിതമായ നിരക്കാണ്.
ഹേസൽ, പോഴ്സലൈൻ എന്നീ നിറങ്ങളിൽ ഉപകരണം ലഭ്യമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം വരുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

